പാലക്കാട്: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മലമ്പുഴ ആശ്രമം സ്‌കൂളില്‍ കംപ്യുട്ടര്‍ ഇന്‍സ്ട്രക്റ്റര്‍, ലൈബ്രേറിയന്‍ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. താമസിച്ച് പഠിപ്പിക്കുന്നതിന് താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, ജാതി, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ എട്ട് വൈകിട്ട് നാലിനകം സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : 0491 2815894