പാലക്കാട്: പുതുക്കോട് സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹിസ്റ്ററി (സീനിയര്‍), കൊമേഴ്സ് (സീനിയര്‍, ജൂനിയര്‍), ഇക്കണോമിക്സ് (സീനിയര്‍, ജൂനിയര്‍), ജോഗ്രഫി (സീനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ് (സീനിയര്‍), മലയാളം (സീനിയര്‍) അധ്യാപക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. സിവില്‍ സ്റ്റേഷനിലെ വിദ്യാഭ്യാസ ഉപഡയറക്റ്ററുടെ ഓഫീസില്‍ ജൂണ്‍ ഏഴിനാണ് അഭിമുഖം. ഹിസ്റ്ററി, കൊമേഴ്സ്, ഇക്കണോമിക്‌സ് അധ്യാപക ഒഴുവുകളിലേക്ക് രാവിലെ 10നും മറ്റ് വിഷയങ്ങളിലുള്ള അധ്യാപക ഒഴുവുകളിലേക്ക് ഉച്ചയ്ക്ക് രണ്ടിനും നടക്കുന്ന അഭിമുഖത്തിന് ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സാഹിതമെത്തണമെന്ന് വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ അറിയിച്ചു.
