മലപ്പുറം: കോവിഡ് പശ്ചാത്തലത്തില്‍ രോഗികളുടെ ഓക്സിജന്‍ നില പരിശോധിക്കുന്നതിനായി ആലത്തിയൂര്‍ ഇമ്പിച്ചിബാവ സ്മാരക സഹകരണ ആശുപത്രി അഞ്ച് പഞ്ചായത്തുകള്‍ക്കായി 100 പള്‍സ് ഓക്സിമീറ്ററുകള്‍ നല്‍കി. പുറത്തൂര്‍, തലക്കാട്, മംഗലം, തൃപ്രങ്ങോട്, വെട്ടം, തലക്കാട് പഞ്ചായത്തുകളിലെ 100 മെമ്പര്‍മാര്‍ക്കുള്ള പള്‍സ് ഓക്സി മീറ്ററുകളുടെ വിതരണോദ്ഘാടനം തവനൂര്‍ നിയോജക മണ്ഡലം എം.എല്‍.എ ഡോ. കെ.ടി ജലീല്‍ നിര്‍വഹിച്ചു. തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ശാലിനി, വൈസ്പ്രസിഡണ്ട് അബ്ദുല്‍ ഫുക്കാര്‍, വാര്‍ഡ് മെമ്പര്‍ ഫാബിമോള്‍ എന്നിവര്‍ ചടങ്ങില്‍ എം.എല്‍.എയില്‍ നിന്നും ഉപകരണം ഏറ്റുവാങ്ങി.

അഞ്ച് പഞ്ചായത്തുകളിലെയും മെമ്പര്‍മാര്‍ വഴി ഇത് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനാണ് പദ്ധതി. ഇമ്പിച്ചിബാവ സ്മാരക സഹകരണ ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ. ശിവദാസന്‍, ആശുപത്രി ഡറക്ടര്‍മാരായ പി.വി അബ്ദുള്‍ ഹയ്യ്, ബാവക്കുട്ടി, ആശുപത്രി മാനേജിങ് ഡയറക്ടര്‍ ഷുഹൈബ് അലി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.