കൊല്ലം: ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘടാനം ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ജില്ലാ ആശുപത്രി പരിസരത്ത് വൃക്ഷതൈ നട്ട് നിര്‍വഹിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എസ്. ഐസക്, ജില്ലാ ആശുപത്രി സൂപ്രണ്ട് വസന്തദാസ്, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വി.ജി അനില്‍കുമാര്‍, ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എ. ലാസര്‍, ജില്ലാ ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
