എറണാകുളം: പൊതുവിദ്യാലയത്തിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ 6 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി സ്റ്റാറ്റിക് സൈക്കിൾ,സി പി ചെയർ,സ്റ്റാൻഡിങ് ബോക്സ്,സർജിക്കൽ ഷൂസ്,കാലിപ്പർ എന്നീ സഹായ ഉപകരണങ്ങളുടെ
കോതമംഗലം നിയോജക മണ്ഡല തല വിതരണോദ്ഘാടനം ആന്റെണി ജോൺ എംഎൽഎ നിർവഹിച്ചു. മെഡിക്കൽ ക്യാമ്പിൽ കണ്ടെത്തിയ കുട്ടികൾക്കാണ് ഇവ വിതരണം ചെയ്യുന്നത്. നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് അധ്യക്ഷനായി.ചടങ്ങിൽ ജില്ലാ പഞ്ചായത്ത്മെമ്പർ റഷീദ സലിം, വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ബി. ജമാൽ , ബി.പി.ഒ.ജ്യോതിഷ്, കൃഷി ഓഫിസർ ജിജി ജോബ്, സെന്റ് അഗസ്റ്റിൻ സ്കൂൾ പ്രാധാന അധ്യാപിക ടിസാറാണി, തുടങ്ങിയവർ പങ്കെടുത്തു.