പരീക്ഷാ മൂല്യനിര്‍ണയ കേന്ദ്രങ്ങളിലേക്ക് ജൂണ്‍ എട്ടിന് രാവിലെ ഏഴ് മണിക്ക് കാസര്‍കോട് നിന്ന് മഞ്ചേശ്വരത്തേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തും. എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിന് ഹാജരാകേണ്ട അധ്യാപകര്‍ക്ക് ഉപകരിക്കും വിധം രാവിലെ എട്ട് മണിക്ക് മഞ്ചേശ്വരത്തു നിന്ന് കാസര്‍കോടേക്കും വൈകീട്ട് നാലു മണിക്ക് മഞ്ചേശ്വരത്തേക്കും അഞ്ചു മണിക്ക് തിരിച്ചും ബസ് സൗകര്യം ഒരുക്കും. സര്‍ക്കാര്‍ ഓഫീസില്‍ ഹാജരാകേണ്ടവര്‍ക്കും സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ഡിപ്പോ മാനേജര്‍ അറിയിച്ചു.
