കാഞ്ഞങ്ങാട് നഗരസഭയിലുള്ള ഭിന്നശേഷിക്കാര്‍ക്കും കിടപ്പു രോഗികള്‍ക്കും കോവിഡ് വാക്‌സിനേഷന്‍ ലഭ്യമാക്കുന്നതിന് നഗരസഭയില്‍ ഹെല്‍പ് ഡസ്‌ക്ക് ആരംഭിച്ചു. നഗരസഭാതല രജിസ്‌ട്രേഷന്‍ ഹെല്‍പ് ഡെസ്‌ക്ക് ഉദ്ഘാടനം ചെയര്‍പേഴ്‌സന്‍ കെ.വി. സുജാത നിര്‍വ്വഹിച്ചു. 18 വയസ്സിന് മുകളിലുള്ള ഭിന്നശേഷിക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുന്നത്. ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ഹെല്‍പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കുക.

ഭിന്നശേഷിക്കാര്‍ അവരുടെ ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും ആധാറും വിളിക്കുന്ന സമയം കൈയ്യില്‍ കരുതേണ്ടതും അതിന്റെ പകര്‍പ്പ് 9526025362 എന്ന നമ്പറിലേക്ക് വാട്ട്‌സാപ്പ് സന്ദേശമായി ലഭ്യമാക്കുകയും വേണം. വാട്ട്‌സാപ്പ് സൗകര്യം ഇല്ലാത്തവരാണെങ്കില്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ വഴി വിവരങ്ങള്‍ ശേഖരിക്കും.