– ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 %

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ തിങ്കളാഴ്ച(ജൂൺ 7) 803 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1535 പേർ രോഗമുക്തരായി. 11.76 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 794 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. എട്ടു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 1,66,779 പേർ രോഗമുക്തരായി. 14,336 പേർ ചികിത്സയിലുണ്ട്.

വൈറസ് ബാധിച്ച് കോവിഡ് ആശുപത്രികളിൽ ചികിത്സയിലുള്ളവർ -345

വൈറസ്ബാധിച്ച് സി.എഫ്.എൽ.റ്റി.സി.കളിൽ ചികിത്സയിലുള്ളവർ- 1955

വൈറസ് ബാധിച്ച് വീടുകളിൽ ഐസൊലേഷനിലുള്ളവർ- 10812

ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ- 164

നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ- 4411

നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടവർ-1637

നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ- 40941

പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ- 6824