തൃശ്ശൂർ: കുട്ടനെല്ലൂർ സി അച്യുതമേനോൻ ഗവ. കോളേജിൽ മാത്തമാറ്റിക്സ് വിത്ത് ഡാറ്റാ സയൻസ്, ഹ്യൂമൻ ഫിസിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുകളുണ്ട്.

തൃശൂർ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ ഗെസ്റ്റ് ലക്ചറർ പോളിൽ രജിസ്റ്റർ ചെയ്തവരും നിശ്ചിത യോഗ്യതയുളളവരുമായ അപേക്ഷകർ ജൂൺ10നകം scamgovtcollege@gmail.com എന്ന മെയിലിൽ ബയോഡാറ്റയും അനുബന്ധ രേഖകളും അയക്കണം. ഫോൺ: 9446349581.