വി.എച്ച്.എസ്.ഇ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക www.vhscap.kerala.gov.in ല്‍ ഇന്ന് (അഞ്ച്) മുതല്‍ ലഭിക്കും. സംസ്ഥാനത്തെ 388 സ്‌കൂളുകളിലേക്കുള്ള ട്രയല്‍ അലോട്ട്‌മെന്റ് പട്ടികയാണുള്ളത്. Trial Allotment Result എന്ന ലിങ്കില്‍ അപേക്ഷാ നമ്പരും ജനനത്തീയതിയും നല്‍കിയാല്‍ പരിശോധിക്കാം. ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ അപേക്ഷ നല്‍കിയ സ്‌കൂളുകളില്‍ ഏഴിന് വൈകിട്ട് നാലിനകം അപേക്ഷ നല്‍കണം. തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കും
