കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസിന്റെ സ്‌കൂള്‍തല വിദ്യാഭ്യാസ ജില്ലാ മത്സരങ്ങളില്‍ ആവേശകരമായ പങ്കാളിത്തം. കട്ടപ്പന വിദ്യാഭ്യാസ ജില്ലാ മത്സരം കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ മത്സരം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടന്നു. ഇരു വിദ്യാഭ്യാസ ജില്ലകളില്‍ നിന്നുമായി 10 ടീമുകള്‍ വീതം ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.കട്ടപ്പന, പീരുമേട്, നെടുങ്കണ്ടം, മൂന്നാര്‍ തുടങ്ങിയ സബ് ജില്ലകളിലെ 61 സ്‌കൂളുകളില്‍ നിന്ന് 206 വിദ്യാര്‍ഥികളാണ് കട്ടപ്പന വിദ്യാഭ്യാസ ജില്ലാതല മത്സരത്തില്‍ പങ്കെടുത്തത്. കട്ടപ്പന എഇഒ സി രാജശേഖരന്റെ നേതൃത്വത്തിലാണ് മത്സരം നടന്നത്. രാവിലെ 9 മുതല്‍ ക്വിസ് കേന്ദ്രത്തില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. കെ. ജി വിനീതായിരുന്നു ക്വിസ് മാസ്റ്റര്‍. തമിഴ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി കുമളി ജി വി എച്ച് എസ് സ്‌കൂളിലെ അദ്ധ്യാപകന്‍ രാമര്‍ തമിഴില്‍ ചോദ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വിവരിച്ച് നല്‍കി.

തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ക്വിസ് മത്സരത്തിന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷീബ മുഹമ്മദ് നേതൃത്വം നല്‍കി. കലയന്താനി സെന്റ്.ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ പോള്‍ സേവ്യര്‍ ക്വിസ് മാസ്റ്റര്‍ ആയിരുന്നു. 52 സ്‌കൂളുകളില്‍ നിന്നും 179 കുട്ടികള്‍ പങ്കെടുത്തു.

ഫെബ്രുവരി മൂന്നാം വാരം ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് ഗ്രാന്‍ഡ് ഫിനാലെ നടക്കും. സ്‌കൂള്‍തല ഫൈനല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുക. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രശസ്തി പത്രവും മെമന്റോയും സമ്മാനമായി നല്‍കും.

ചിത്രം 1: ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് കട്ടപ്പന വിദ്യാഭ്യാസ ജില്ലാതല മത്സരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കട്ടപ്പന എ ഇ ഒ രാജശേഖരന്‍ സി നിര്‍ദ്ദേശം നല്‍കുന്നു

ചിത്രം 2: ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിന്റെ കട്ടപ്പന വിദ്യാഭ്യാസ ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍

ചിത്രം 3 : ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് തൊടുപുഴ വിദ്യാഭ്യാസ ജില്ലാതല മത്സരത്തില്‍ മത്സരാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷീബ മുഹമ്മദ്.

ചിത്രം 4: ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് തൊടുപുഴ വിദ്യാഭ്യാസ ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് തൊടുപുഴ വിദ്യാഭ്യാസ ജില്ലാതല മത്സരം വീഡിയോ ലിങ്ക്: https://www.transfernow.net/dl/20260122v3AVwpti
ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് കട്ടപ്പന വിദ്യാഭ്യാസ ജില്ലാതല മത്സരം വീഡിയോ ലിങ്ക്:  https://we.tl/t-jikLhfpzl9