മണ്ണുപര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പ് ജീവനക്കാരുടെ കൂട്ടായ്മ. ‘നിസ്സര്‍ഗ’ ജൂണ്‍ 5 പരിസ്ഥിതി ദിനാഘോഷം കാസര്‍കോട് കലക്ടറേറ്റ് പരിസരത്തുള്ള നിസ്സര്‍ഗയുടെ ഹരിതോദ്യാനത്തില്‍ തേന്‍ വരിക്ക പ്ലാവ് നട്ട് എഡിഎം എന്‍.ദേവീദാസ് ഉദ്ഘാടനം ചെയ്തു. മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പിലെ എല്ലാ ജീവനക്കാരും പരിപാടിയില്‍ സംബന്ധിച്ചു. 2013 മുതല്‍ ഇതുവരെയായി കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ഏകദേശം 60 സെന്റ് സ്ഥലത്ത് ഈ കൂട്ടായ്മ വിവിധ മരങ്ങള്‍ നട്ട് പരിപാലിച്ചു പോരുന്നു.
