ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാക്ഷരതാ സമിതിയുടെയും ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പരിസരത്ത് വൃക്ഷതൈ നട്ട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു.ഇതോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിലെയും സാക്ഷരതാ മിഷനിലെയും ജീവനക്കാരും ഹരിത കേരളം പ്രതിജ്ഞ ചൊല്ലി. സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജുജോണ്‍, അസി.കോ-ഓര്‍ഡിനേറ്റര്‍ പി.പി.സിരാജ്, സാക്ഷരതാ സമിതി അംഗം രാജന്‍ പൊയ്‌നാച്ചി എന്നിവര്‍ സംസാരിച്ചു.
