പാലക്കാട്;   ക്ഷീര വികസന വകുപ്പിന്റെ മില്ക്ക് ഷെഡ് ഡെവലപ്പ്മെന്റ് പ്രോഗ്രാമിന്റെ വിവിധ പദ്ധതികളിലേക്ക് താല്പര്യമുള്ള ക്ഷീര കര്ഷകര്ക്ക് അപേക്ഷിക്കാം. പദ്ധതിയില് സബ്‌സിഡി നിരക്കില് ഒരു പശു, രണ്ട് പശു, 5 പശു, കോമ്പോസിറ്റ് ഡയറി യൂണിറ്റുകളായ 1 പശുവും 1 കിടാരിയും, 3 പശുവും 2 കിടാരിയും, കാലിത്തൊഴുത്ത് നിര്മ്മാണം, അവശ്യാധിഷ്ഠിത പദ്ധതി എന്നിവയാണ് ഉള്പ്പെടുന്നത്.
അപേക്ഷകള് ജൂണ് 15 വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. അപേക്ഷ ഫോറവും പദ്ധതികളെ സംബന്ധിച്ച കൂടുതല് വിവരങ്ങളും അതത് ബ്ലോക്ക് തലത്തില് പ്രവര്ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുകളില് ലഭിക്കും.