ആലപ്പുഴ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാതാപിതാക്കൾ നഷ്ടപ്പെടുകയോ അവര്‍ ചികിത്സയിൽ ഇരിക്കുകയോ ചെയ്യുന്ന കാരണത്താൽ ഒറ്റപ്പെടുന്ന കുട്ടികളെ പ്രത്യേക പരിഗണന നൽകി പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ വനിതാ ശിശു വികസന വകുപ്പ് ഉത്തരവിറക്കി. ആശുപത്രിയിലോ കോവിഡ് കെയർ സെന്‍ററുകളിലോ ഇത്തരം കുട്ടികളെ കണ്ടെത്തിയാല്‍ പ്രസ്തുത വിവരം 1098, 9495529043 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
