പാലക്കാട്: ജില്ലയില്‍ 2021 അധ്യയന വര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ന്നിട്ടുള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കടക്കമുള്ള പ്രീമെട്രിക് തല ലംപ്‌സം ഗ്രാന്റ് വിതരണം പൂര്‍ത്തീകരിക്കാത്ത സ്ഥാപനങ്ങള്‍ ജൂണ്‍ 15 നകം അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് തുക വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് പട്ടികജാതി വികസന ഓഫീസര്‍മാരുമായോ, അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസറുമായോ ബന്ധപ്പെടാം. ഫോണ്‍: ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ – 0491-2502005, അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ -8281999790