ആലപ്പുഴ: മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിൽ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്‌സിനായി രജിസ്റ്റർ ചെയ്ത് നൽകും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. വാർഡുതല ജാഗ്രതാ സമിതിയുടെ നേതൃത്വത്തിലുള്ള പ്രത്യേകം സംഘം വീടുകളിൽ നേരിട്ടെത്തിയാണ് രജിസ്‌ട്രേഷൻ ചെയ്തു നൽകുക. 23 വാർഡുകളാണുള്ളത്.