ആലപ്പുഴ: മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിലെ കോവിഡ് ഗൃഹവാസ പരിചരണ കേന്ദ്രം വെള്ളിയാഴ്ച(ജൂൺ 11) തുറക്കും. ഗൃഹവാസ പരിചരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം രാവിലെ 10.30ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ. നിർവഹിക്കും. കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള ഗൃഹവാസ പരിചരണ കേന്ദ്രത്തിൽ 50 കിടക്കകളാണുള്ളത്. നഴ്‌സുമാരുടെയും സന്നദ്ധസേവകരുടെയും സേവനവും ഇവിടെയുണ്ടാകും.
