ആലപ്പുഴ: സംസ്ഥാനത്ത് ജൂലൈ 31 വരെ ട്രോളിങ് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ജില്ലയുടെ സമുദ്രാതിർത്തിയിൽ മത്സ്യ ബന്ധനം നടത്തി വരുന്ന എല്ലാ യന്ത്രവൽകൃത ബോട്ടുകളും (അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവ ഉൾപ്പടെ) ഉടൻ തീരം വിട്ടുപോകണമെന്ന് ജില്ലാ കളക്ടർ ഉത്തരവായി. ജില്ലയിലെ തീരപ്രദേശത്തെ ജലപാതകൾക്ക് അഭിമുഖമായുള്ള എല്ലാ ഡീസൽ പമ്പ് സ്റ്റേഷനുകളും ട്രോളിങ് നിരോധന കാലയളവിൽ അടച്ചിടാനും കളക്ടർ ഉത്തരവായി.