കാസർഗോഡ്:  കുടുംബശ്രീ ജില്ലാ മിഷന്‍ന്റെ നേതൃത്വത്തില്‍ ഔഷധ സസ്യ പരിപാലനവും വിപണനവും എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സംവാദം സംഘടിപ്പിച്ചു. കെ.എഫ്.ആര്‍.ഐ സയന്റിസ്റ്റ് ഡോ. സുജനപാല്‍, വിജിലന്‍സ് ഡി.വൈ.എസ്.പി ഡോ. ബാലകൃഷ്ണന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, പുലരി പ്രോജക്ട് സെക്രട്ടറി ഉദയഭാനു, കുടുംബശ്രീ എ.ഡി.എം.സി ഇഖ്ബാല്‍ സി.എച്ച്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മാര്‍, ഡി.പി.എം, ബ്ലോക്ക് കോഡിനേറ്റര്‍മാര്‍, ക്ലസ്റ്റര്‍ ലെവല്‍ കോഡിനേറ്റര്‍മാര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.