ഓണ്‍ലൈന്‍  രജിസ്‌ട്രേഷന്‍ 11 മുതല്‍

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ തിരുവനന്തപുരം ചാരാച്ചിറയിലെ ആസ്ഥാനകേന്ദ്രത്തിലും, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, മൂവാറ്റുപുഴ  ഉപകേന്ദ്രങ്ങളിലും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ത്രിവത്സര സിവില്‍ സര്‍വീസ് പരിശീലന പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാം.  www.ccek.org  യില്‍ ജൂണ്‍ 11 മുതല്‍ ജൂണ്‍ 25 വൈകിട്ട് അഞ്ച് മണി വരെ രജിസ്റ്റര്‍ ചെയ്യാം.  രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല.  രജിസ്റ്റര്‍ ചെയ്തവര്‍ തിരുവനന്തപുരം ചാരാച്ചിറ സെന്ററിലും അതത് ഉപകേന്ദ്രങ്ങളിലും ജൂലൈ ഒന്ന് രാവിലെ 11 മുതല്‍ 12.30 വരെ നടത്തുന്ന എഴുത്തു പരീക്ഷയില്‍ പങ്കെടുക്കണം.  ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലുമാണ് ക്ലാസ്.  ജൂലൈ എട്ടിന് ക്ലാസുകള്‍ ആരംഭിക്കും.  വിലാസം : ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരള, ആനത്തറ ലെയിന്‍, ചാരാച്ചിറ, കവടിയാന്‍ പി.ഒ., തിരുവനന്തപുരം – 695003.  ഫോണ്‍ : 0471-2313065, 2311654, 8182098867. വെബ്‌സൈറ്റ് : www.ccek.org

പ്രവേശന പരീക്ഷകള്‍ മാറ്റി
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ ഐ.സി.എസ്.ആര്‍, പൊന്നാനി, കോഴിക്കോട്, കല്ല്യാശ്ശേരി, കാഞ്ഞങ്ങാട് കേന്ദ്രങ്ങളില്‍ ജൂണ്‍ 9 ന് നടത്താനിരുന്ന ടാലന്റ് ഡവലപ്‌മെന്റ്/സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിന്റെ പരിശീലന ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റി.  പുതുക്കിയ തീയതി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.  വെബ്‌സൈറ്റ് : www.ccek.org  ഫോണ്‍ : 0471-2313065, 2311654.

പ്രവേശന പരീക്ഷാ കേന്ദ്രം മാറ്റി
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ തിരുവനന്തപുരം സെന്ററില്‍ ജൂണ്‍ 10 ന് രാവിലെ 11 നടത്തുന്ന പ്രിലിംസ് കം മെയിന്‍സ് കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷാകേന്ദ്രം തിരുവനന്തപുരം വഴുതക്കാട് ഗവണ്‍മെന്റ് വിമെന്‍സ് കോളേജിലേക്ക് മാറ്റി. ഫോണ്‍ : 0471-2313065, 2311654.