പാലക്കാട്:    ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.എന് പണിക്കരുടെ ചരമദിനമായ ജൂണ് 19 ന് ജില്ലാ ലൈബ്രറി കൗണ്സിലിന്റെ ആഭിമുഖ്യത്തില് വായനാപക്ഷാചരണം ആചരിക്കും. പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിയമസഭാ സ്പീക്കര് എം.ബി രാജേഷ് നിര്വഹിക്കും. പക്ഷാചരണത്തിന്റെ ഭാഗമായി ബാലവേദി കുട്ടികളുടെ വായനാസ്വാദന കുറിപ്പ് മത്സരം സംഘടിപ്പിക്കും.
മികച്ച ആറ് രചനകള് സമാപന യോഗത്തില് അവതരിപ്പിക്കും. ഐ.വി ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴിന് സംസ്ഥാന ലൈബ്രറി കൗണ്സില് പ്രസിഡന്റ് ഡോ.കെ.വി കുഞ്ഞികൃഷ്ണന് സമാപനം ഉദ്ഘാടനം ചെയ്യും.
പക്ഷാചരണത്തിന്റെ ഭാഗമായി വിവിധ എഴുത്തുകാരെ അനുസ്മരിച്ച് പ്രഭാഷണങ്ങള് നടത്തും. വിവിധ സെഷനുകള്ക്ക് വി.കെ.ജയപ്രകാശ്, പി.എന് മോഹനന്, ഇ.ചന്ദ്രബാബു, എം.എം.എ ബഷീര്, കെ.എന്.കുട്ടി കടമ്പഴിപ്പുറം എന്നിവര് നേതൃത്വം നല്കുമെന്ന് ലൈബ്രറി കൗണ്സില് സെക്രട്ടറി അറിയിച്ചു.