കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്താന്‍ നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 76 കേസുകള്‍ക്ക് പിഴ ചുമത്തി.

കൊട്ടാരക്കര, നിലമേല്‍, എഴുകോണ്‍, പൂയപ്പള്ളി, വെളിയം, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ അജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 44 കേസുകള്‍ക്ക് പിഴയീടാക്കി. 118 എണ്ണത്തിന് താക്കീത് നല്‍കി.
കരുനാഗപ്പള്ളി താലൂക്കില്‍ നടത്തിയ പരിശോധനയില്‍ 27 കേസുകള്‍ക്ക് പിഴയീടാക്കി. 69 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.

കരുനാഗപ്പള്ളി, ആലപ്പാട്, ഓച്ചിറ, കെ.എസ്.പുരം, തെക്കുംഭാഗം, തേവലക്കര പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായ സുമറാണി, മുബീന ബഷീര്‍, ഹര്‍ഷാദ്, ബിന്ദു മോള്‍, ഹരിലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കുന്നത്തൂരിലെ ഏഴു വില്ലേജുകളില്‍ തഹസീല്‍ദാര്‍ കെ.ഓമനക്കുട്ടന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അഞ്ചു കേസുകള്‍ക്ക് പിഴയീടാക്കി. 61 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കൊല്ലത്തെ പനയം, പെരുമണ്‍, കണ്ടച്ചിറ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 10 കേസുകള്‍ക്ക് താക്കീത് നല്‍കി. ഡെപ്യൂട്ടി തഹസീല്‍ദാര്‍ എന്‍. രാജു നേതൃത്വം നല്‍കി.

പുനലൂരില്‍ നടത്തിയ പരിശോധനയില്‍ 14 കേസുകള്‍ക്ക് താക്കീത് നല്‍കി. തൊളിക്കോട്, മാത്ര, മാവിള, വെഞ്ചേമ്പ്, കരവാളൂര്‍ മേഖലകളിലാണ് പരിശോധന നടത്തിയത്. ഡെപ്യൂട്ടി തഹസീല്‍ദാര്‍ എ. അനീസ നേതൃത്വം നല്‍കി.
പത്തനാപുരത്ത് തഹസീല്‍ദാര്‍ സജി. എസ്. കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആറു കേസുകള്‍ക്ക് താക്കീത് നല്‍കി. പത്തനാപുരം ടൗണ്‍, പിടവൂര്‍, കുന്നിക്കോട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.