വയനാട്:    സുൽത്താൻ ബത്തേരി പാൽ വിതരണ സംഘത്തിലെ ക്ഷീര കർഷകനായ എം.വി മോഹൻദാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. 20,000 രൂപയുടെ ചെക്ക് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഏറ്റുവാങ്ങി. സംഘം പ്രസിഡന്റ് കെ.കെ പൗലോസ്, സെക്രട്ടറി പി.പി വിജയൻ എന്നിവർ പങ്കെടുത്തു.