കാസർഗോഡ്: ചെങ്കള പഞ്ചായത്തിലെ ഹരിത കർമസേന പ്രവർത്തനം തുടങ്ങി. ഹരിത കർമസേന കൺസോർഷ്യം രൂപീകരിച്ച് കുടുംബശ്രീ സംരഭമായാണ് പ്രവർത്തനം തുടങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ ഉദ്ഘാടനം ചെയ്തു. ഹരിതകർമ്മ സേന വാതിൽപ്പടി ശേഖരണം സംബന്ധിച്ച് അംഗങ്ങൾക്ക് ക്ലാസെടുത്തു. പഞ്ചായത്ത് സെക്രട്ടറി എം.സുരേന്ദ്രൻ, ,ജില്ലാ ശുചിത്വ മിഷൻ അസി. കോ ഓർഡിനേറ്റർ കെ.വി.പ്രേമരാജൻ, ജി.രാമചന്ദ്രൻ, വി.ഇ.ഒ സുജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും മാലിന്യ നിർമാർജ്ജനത്തെക്കുറിച്ച് ബോധവത്കരണം നടത്താനും തുടർന്ന് വീടുകളിൽ പോയി ശേഖരിക്കാനുമാണ് തീരുമാനം.