കോവാക്സിൻ കുത്തിവെപ്പെടുത്തവർ 2428
പാലക്കാട്: ജില്ലയിൽ തിങ്കളാഴ്ച ആകെ 2049 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ അനുബന്ധ ആരോഗ്യ സങ്കീർണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 444 പേർ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതിൽ 287 പുരുഷൻമാരും 157 സ്ത്രീകളും ഉൾപ്പെടും. 40 മുതൽ 44 വയസ്സുവരെയുള്ള 94 പേരും ഇന്ന് കോവിഷീൽഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട് ഇതിൽ 70 പുരുഷൻമാരും 24 സ്ത്രീകളും ഉൾപ്പെടും.
ഇതു കൂടാതെ 64 ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും, 463 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും, വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന 489 പേർ ഒന്നാം ഡോസും 70 പേർ രണ്ടാം ഡോസുമടക്കം 559 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 237 പേർ ഒന്നാം ഡോസും 141 പേർ രണ്ടാം ഡോസുമടക്കം 378 പേരും, 60 വയസിനു മുകളിലുള്ള 44 പേർ ഒന്നാം ഡോസും 3 പേർ രണ്ടാം ഡോസുമടക്കം 47 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 61 സെഷനുകളിലായിട്ടാണ് കോവിഷീൽഡ് കുത്തിവെപ്പ് നടന്നത്.
ആകെ 2428 പേരാണ് കോവാക്സിൻ കുത്തിവെപ്പ് എടുത്തത്. 18 നും 45 നും ഇടയിൽ പ്രായമുള്ള ഒരാൾ ഒന്നാം ഡോസും, 40നും 44 നും ഇടയിൽ പ്രായമുള്ള 1462 പേർ ഒന്നാം ഡോസ് കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 661 പുരുഷൻമാരും 801 സ്ത്രീകളും ഉൾപ്പെടും.
ഇതുകൂടാതെ 6 ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും, 36 പേർ ഒന്നാം ഡോസും 4 പേർ രണ്ടാം ഡോസുമടക്കം 40 മുന്നണി പ്രവർത്തകരും, 45 വയസ്സിനും 60നും ഇടയിലുള്ള 548 പേർ ഒന്നാം ഡോസും 331 പേർ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള 158 പേർ ഒന്നാം ഡോസും 82 പേർ രണ്ടാം ഡോസും അടക്കം 240 പേരും കോവാക്സിൻ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആകെ 9 സെഷനുകളിലൂടെയാണ് കുത്തിവെപ്പ് നടന്നത്.
കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു