ആലപ്പുഴ: പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ വടക്ക് കാട്ടുവളളിൽ തെക്ക് തോപ്പിൽ വടക്കുവശം മുതൽ വടക്കുവരെയും കിഴക്ക്-കാഞ്ഞിരത്തുംമൂട് പടിഞ്ഞാറ്- കൊച്ചുപറമ്പിൽ ഇടറോഡ്. രാമങ്കരി ഗ്രാമ പഞ്ചായത്ത് 3-ാം വാർഡിൽ രാമങ്കരി ജെട്ടി റോഡിലെ സപ്ലൈ ഓഫീസ് കഴിഞ്ഞുളള സാബുക്കുട്ടൻ വസതി മുതൽ രാമങ്കരി ശാസ്താ ക്ഷേത്രം വരെയും രാമങ്കരി ഡി. ഇ. ഒ ഓഫീസിന്റെ എതിർവശം വൈക്കത്തുശേരി ജംഗ്ഷൻ ബി ആർ സി യുടെ മുൻവശത്തുളള പാലം വരെയും, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 3-ാം വാർഡിൽ പടിഞ്ഞാറ് വെളളിയാകുളം ചൂരപ്പഴ റോഡ്, തെക്ക് കരയോഗം വല്ലയിൽ ഭാഗം, കിഴക്ക് വെളേളവെളി ഭാഗം, വടക്ക്- ചൂരപ്പുഴ ഭാഗം നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു
നിയന്ത്രണ മേഖലയിൽ നിന്ന് ഒഴിവാക്കി
കാവാലം ഗ്രാമപഞ്ചായത്ത് വാർഡ് 8, കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 9, പാണവള്ളി ഗ്രാമപഞ്ചായത്ത് 5-ാം വാർഡിൽ കുഴികലതോട് മുതൽ പെരുമ്പളം ജെട്ടി-പെരുമ്പളം ജംഗ്ഷൻ റോഡിനു വടക്കു വശം ഉൾപ്പെട്ട പ്രദേശം, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് 14, 16, 17, 18 വാർഡുകൾ, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് 18, 20 എന്നീ വാർഡുകൾ, മുഹമ്മ ഗ്രാമപഞ്ചായത്ത് 1-ാം വാർഡിൽ കായിക്കര കവല മുതൽ പുത്തനങ്ങാടി വരെയുള്ള റോഡിന് പടിഞ്ഞാറ് ഭാഗം.