പാലക്കാട്:   കുഴല്‍മന്ദം ഗവ.മോഡല്‍ റസിഡന്‍ഷല്‍ പോളിടെക്നിക് കോളെജില്‍ സിവില്‍ എഞ്ചിനിയറിങ് ഡിപ്ലോമ
കോഴ്സ് പ്രവേശനത്തിന് ജൂണ്‍ 14 വരെ അപേക്ഷിക്കാം. പകുതി സീറ്റുകള്‍ പട്ടികജാതി – വര്‍ഗ വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. ihrdmptc.org യില്‍ ജൂണ്‍ 14 വൈകിട്ട് മൂന്നിനകം അപേക്ഷ നല്‍കണം. അപേക്ഷയുടെ പ്രിന്റ് ഔട്ട്, സാക്ഷ്യപ്പെടുത്തി ജാതി – വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, 200 രൂപ അപേക്ഷ ഫീസ് സഹിതം (പട്ടികജാതി – വര്‍ഗ വിഭാഗക്കാര്‍ക്ക് 100 രൂപ) ജൂണ്‍ 14 വൈകിട്ട് അഞ്ചിനകം കോളെജില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04922 272900, 8547005086