തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ രജിസ്‌ട്രേഷൻ വകുപ്പ് ജീവനക്കാർ സംഭാവന ചെയ്ത തുക ചെലവഴിച്ചു ഓക്‌സിജൻ കോൺസെൻട്രേറ്റർ, 50  പൾസ് ഓക്‌സിമീറ്ററുകൾ, 50 പി.പി.ഇ. കിറ്റുകൾ എന്നിവ സഹകരണ – രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവനു കൈമാറി. ജെ.ഐ.ജി. സാജൻകുമാർ, ജില്ലാ രജിസ്ട്രാർ പി.പി നൈനാൻ എന്നിവർ ചേർന്നാണു പ്രതിരോധ സാമഗ്രികളുടെ കിറ്റ് മന്ത്രിക്കു കൈമാറിയത്. കെ.എസ്. കലാധരൻ, ആനന്ദ് ബി. ലാൽ എന്നിവരും പങ്കെടുത്തു.