എറണാകുളം: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പുനര്‍ജ്ജനി പദ്ധതിയുടെ ഭാഗമായി കോവിഡാനന്തര കിടത്തി ചികിത്സ പദ്ധതി ആരംഭിച്ചു. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് നടന്ന പരിപാടി ഹൈബി ഈഡന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ടി.ജെ. വിനോദ് എം.എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ ഉല്ലാസ് തോമസ് മുഖ്യ പ്രഭാക്ഷണം നടത്തി.

വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, ആരോഗ്യ വിദ്യാഭ്യസ സമതി ചെയര്‍മാന്‍ എം.ജെ. ജോമി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ. എസ്. അനില്‍കുമാര്‍, ശാരദ മോഹന്‍, എംപി ഷൈനി, ഷാരോണ്‍ പനക്കല്‍, ഷൈമി വര്‍ഗീസ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ സുധ ദിലീപ് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാന്‍സിസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സോണിയ ഇ.എ, ജില്ലാ പ്രോഗ്രാം മാനേജര്‍ ആയ ഡോ: നൗഷാദ് എന്നിവര്‍ പങ്കെടുത്തു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ സി.വൈ എല്‍സി നന്ദിയും പറഞ്ഞു.