സാമൂഹിക നീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ 2021-22 സാമ്പത്തിക വർഷത്തെ പ്രൊബേഷൻ ആന്റ് ആഫ്റ്റർ കെയർ പദ്ധതിയുടെ ഭാഗമായി ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കുറ്റകൃത്യങ്ങൾക്കിരയായി മരണപ്പെട്ടവരുടെ ആശ്രിതരുടെയും ഗുരുതരമായി പരിക്ക് പറ്റിയവരുടെയും പുനരധിവാസത്തിനായി നടപ്പിലാക്കുന്ന ഒറ്റത്തവണ സ്വയം തൊഴിൽ ധനസഹായത്തിനും കുറ്റകൃത്യത്തിനിരയായി ഗുരുതരമായി പരിക്കു പറ്റി കിടപ്പിലായവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസത്തിനുള്ള ധനസഹായത്തിനുമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. കുറ്റകൃത്യം നടന്ന് അഞ്ച് വർഷത്തിനുള്ളിൽ അപേക്ഷിച്ചിരിക്കണം. അപേക്ഷാ ഫോറം കാസർകോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിൽ നിന്നും www.sjd.kerala.gov.in എന്ന സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷകൽ ജൂലൈ 15ന് വൈകിട്ട് നാല് മണിക്ക് മുൻപ് സമർപ്പിക്കണം. ഫോൺ: 04994255 366, 8589019509