കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് കോവിഡ് ധനസഹായം വിതരണം ചെയ്യുന്നതിനുള്ള സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം തുക അനുവദിച്ച അംഗങ്ങൾക്ക് ആയിരം രൂപ വീതം അനുവദിക്കുന്നു. പുതുതായി അപേക്ഷ സമർപ്പിക്കേണ്ട അംഗങ്ങൾ ലേബർ കമ്മീഷണറേറ്റിന്റെ https://boardswelfareassistance.lc.kerala.gov.in/index.php/registration/homepage എന്ന വെബ്‌സൈറ്റ് സന്ദർശിക്കേണ്ട താണ്. വിശദവിവരങ്ങൾക്ക് കാസർകോട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 04994 255110, 9747931567