പിഎംജിഎസ്‌വൈ വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ ടാക്‌സി കാർ പ്രതിമാസ നിരക്കിൽ ആവശ്യമുണ്ട്. പരമാവധി 2000 കിലോ മീറ്റർ ഓടുന്നതിന് തൽപരരായ വാഹന ഉടമകൾ പ്രതീക്ഷിക്കുന്ന നിരക്ക്, വാഹനം സംബന്ധിച്ച വിവരങ്ങൾ എന്നിവ സഹിതമുള്ള ക്വട്ടേഷൻ ജൂൺ 30 വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി എക്‌സിക്യുട്ടീവ് എൻജിനീയർ, പിഐയു, ജില്ലാ പഞ്ചായത്ത് എന്ന വിലാസത്തിൽ ലഭ്യമാക്കുക. ക്വട്ടേഷനുകൾ അന്ന് വൈകീട്ട് 3.30ന് തുറക്കുന്നതാണ്.