ഫിഷറീസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫിസ് നടപ്പാക്കുന്ന മത്സ്യകൃഷി പദ്ധതിയിലേക്കു ക്ലസ്റ്റർ തലത്തിൽ 2021 – 22 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഇതുവരെ ആനുകൂല്യം ലഭിക്കാത്തവരും പുതുതായി തുടങ്ങുന്നവരുമായവർക്ക് അപേക്ഷിക്കാം.
നെടുമങ്ങാട്, പെരുങ്കടവിള, കാട്ടാക്കട ക്ലസ്റ്ററുകളിൽ ഉൾപ്പെടുന്ന അപേക്ഷകൾ കാട്ടാക്കട മത്സ്യഭവൻ ഓഫിസിലും പൂവാർ, പള്ളം, വിഴിഞ്ഞം ക്ലസ്റ്ററുകളിലെ അപേക്ഷകൾ ബന്ധപ്പെട്ട മത്സ്യഭവൻ ഓഫിസുകളിലും വർക്കല ക്ലസ്റ്ററിലെ അപേക്ഷകൾ വർക്കല മത്സ്യഭവൻ ഓഫിസിലും പുത്തൻതോപ്പ് ക്ലസ്റ്ററില അപേക്ഷകൾ പുത്തൻതോപ്പ് മത്സ്യഭവനിലും തിരുവനന്തപുരം ക്ലസ്റ്ററിലെ അപേക്ഷകൾ ജില്ലാ മത്സ്യഭവൻ, ണക്കാട് പി.ഒ, കമലേശ്വരം ഓഫിസിലും സ്വീകരിക്കുമെന്ന് ഫിഷറീസ് തിരുവനന്തപുരം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.