കേരള ഷോപ്‌സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് ആയിരം രൂപ കോവിഡ് ധനസഹായം അനുവദിക്കും. കഴിഞ്ഞ വർഷം തുക ലഭിച്ച സജീവ അംഗങ്ങൾക്ക് അപേക്ഷിക്കാം.  boardswelfareassistance.lc.kerala.gov.in മുഖേന അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർമാരെ ബന്ധപ്പെടണം.