കാസർഗോഡ്: ലോക ഒളിമ്പിക്‌സ് ദിനാഘോഷം ബുധനാഴ്ച(ജൂണ്‍ 23) വിവിധ പരിപാടികളോടെ നടക്കും. ജില്ലാ ഓളിമ്പിക് അസോസിയേഷന്‍ നേതൃത്വത്തില്‍ മാവുങ്കാല്‍ മഞ്ഞംപൊതിക്കുന്നില്‍ രാവിലെ പത്ത് മണിക്ക് നടക്കുന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ബാബു ദീപശിഖ കൊളുത്തി ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ വോളിബോള്‍ താരം അഞ്ജു ബാലകൃഷ്ണന്‍, കേരള ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് നീലേശ്വരം പള്ളിക്കര മുതല്‍ നീലേശ്വരം മാര്‍ക്കറ്റ് വരെ ദീപശിഖാ റാലി നടത്തും.
