കാസർഗോഡ്: കോവിഡ് കാലത്ത് പരിശീലനങ്ങളുള്‍പ്പെടെ നിയന്ത്രിക്കപ്പെട്ട കായിക മേഖലയ്ക്ക് ഉണര്‍വേകി അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം. മാവുങ്കാല്‍ മഞ്ഞംപൊതിക്കുന്നില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു ജില്ലാതല ഒളിമ്പിക് ദിനാഘോഷം. ദീപശിഖ കൊളുത്തി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ബാബു ഉദ്ഘാടനം ചെയ്തു. ഒളിമ്പിക്‌സില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ കൂടുതല്‍ ജാഗ്രതയോടെ കായിക മേഖലയില്‍ ഇടപെടേണ്ടത് ആവശ്യമാണെന്നും ജില്ലയിലെ കായിക വികസനത്തിന് മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. കേരള രഞ്ജി ട്രോഫി താരം മുഹമ്മദ് അസ്ഹറുദ്ദീന് ജില്ലാ കളക്ടര്‍ ദീപശിഖ കൈമാറി. അസ്ഹറുദ്ദീനില്‍ നിന്നും പരിപാടിയില്‍ പങ്കെടുത്ത വിവിധ കായിക അസോസിയേഷന്‍ പ്രതിനിധികള്‍ ദീപശിഖ ഏറ്റുവാങ്ങി.

ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ടി.വി.ബാലന്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്തംഗം ശ്രീദേവി.കെ.ആര്‍., ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി.കെ.അശോകന്‍, മഞ്ഞംപൊതി ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി രവീന്ദ്രന്‍.എം, ജില്ലാ ഒളിമ്പിക് വേവ് ചെയര്‍മാന്‍ എം.കെ.രാജശേഖരന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം പള്ളം നാരായണന്‍, റഗ്ബി അസോസിയേഷന്‍ സെക്രട്ടറി മനോജ്കുമാര്‍.എം, ഖോഖോ അസോസിയേഷന്‍ സെക്രട്ടറി പി.ഗംഗാധരന്‍, ഒളിമ്പിക് അസോസിയേഷന്‍ ട്രഷറര്‍ വിജയമോഹന്‍.വി.വി, വുഷു അസോസിയേഷന്‍ പ്രതിനിധി അനില്‍, കരാട്ടെ അസോസിയേഷന്‍ പ്രതിനിധി സെബാസ്റ്റ്യന്‍, തായ്‌ക്കോണ്ടോ അസോസിയേഷന്‍ പ്രതിനിധി അബ്ദുള്ള, ആര്‍ച്ചറി അസോസിയേഷന്‍ പ്രതിനിധി സതീഷ് നമ്പ്യാര്‍, ഹോക്കി അസോസിയേഷനിലെ എം.രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒളിമ്പിക് അസോസിയേഷന്‍ ജില്ലാസെക്രട്ടറി എം.അച്ചുതന്‍ സ്വാഗതവും ജൂഡോ അസോസിയേഷന്‍ സെക്രട്ടറി പി.വി.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.