2021 ജൂൺ എട്ട് മുതൽ പ്രാബല്യം നൽകി രൂപീകരിച്ചിട്ടുള്ള നിയമസഭ എസ്റ്റിമേറ്റ്‌സ് കമ്മിറ്റിയിലേക്ക് അംഗങ്ങളായി എം.എൽ.എമാരായ കെ.ബാബു (തൃപ്പൂണിത്തുറ), പി.പി.ചിത്തരഞ്ജൻ, ജി.എസ്.ജയലാൽ, കോവൂർ കുഞ്ഞുമോൻ, എം.എം.മണി, മുരളി പെരുനെല്ലി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ടി.എ.റഹീം, രാമചന്ദ്രൻ കടന്നപ്പള്ളി, എൻ.ഷംസുദ്ദീൻ, കെ.കെ.ശൈലജ ടീച്ചർ എന്നിവരെ തിരഞ്ഞെടുത്തു. കെ.കെ.ശൈലജ ടീച്ചറെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റി (2021-23)യുടെ ചെയർപേഴ്‌സണായി സ്പീക്കർ നിയമിച്ചു.