ജല വിഭവ വകുപ്പിന് കീഴിലുള്ള ഡാമുകളിലും കര ഭൂമിയിലും അനുയോജ്യമായ സോളാർ പദ്ധതികൾ നടപ്പാക്കുന്നതിന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമായി ചർച്ച നടത്തി. പദ്ധതിയ്ക്കനുയോജ്യമായ പ്രദേശങ്ങൾ കണ്ടെത്താൻ യോഗത്തിൽ ഉദ്യോഗസ്ഥരെ ചുമതപ്പെടുത്തി.

യോഗത്തിൽ, ജലവിഭവ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ടി.കെ. ജോസ്, വൈദ്യുതി വകുപ്പ് സെക്രട്ടറി ഡോ: ബി. അശോക്, കെ എസ് ഇ ബി ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ എൻ എസ് പിള്ള, വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ എസ്. വെങ്കടേസപതി, ജല വിഭവ വകുപ്പിലെയും, കെ എസ് ഇ ബിയിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.