ആലപ്പുഴ: കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കിടപ്പുരോഗികൾക്കായി സഞ്ചരിക്കുന്ന കോവിഡ് വാക്സിനേഷൻ യൂണിറ്റിന്‍റെ ഫ്ലാഗ് ഓഫ് എ എം ആരിഫ് എം പി ജനറൽ ആശുപത്രിയിൽ നിർവഹിച്ചു.
മൊബൈല്‍ യൂണിറ്റില്‍ ഡോക്ടർ, നഴ്സുമാർ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, വിവരശേഖരണത്തിനും മറ്റും ഉള്ള ഉദ്യോഗസ്ഥർ,ടെക്നീഷ്യന്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു ആംബുലൻസുകളിലായി വാക്സിനെടുക്കാൻ പോകുന്ന ആരോഗ്യ പ്രവർത്തകർ രോഗികൾക്ക് വാക്സിൻ നൽകി അര മണിക്കൂർ കാത്തിരുന്നു പാർശ്വഫലങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തിയിട്ടെ അടുത്ത വാക്സിനേഷൻ നടത്തു. 5 യൂണിറ്റുകളാണ് ഇതിനായി പ്രവർത്തിക്കുന്നത്.
ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ല മെഡിക്കൽ ഓഫിസർ എൽ അനിത കുമാരി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ ആർ രാധാകൃഷ്ണൻ, കൗൺസിലർ എ ഷാനവാസ് എന്നിവർ പങ്കെടുത്തു.
