കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ ജൂൺ 29ന് രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ കേരളത്തിലെ പുലുവക്കൗണ്ടർ, വേട്ടുവക്കൗണ്ടർ, പടൈയാച്ചിക്കവുണ്ടർ, കാവിലിയക്കവുണ്ടർ എന്നീ വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, ക്രിസ്തുമതത്തിൽ ഉൾപ്പെടുന്ന എസ്.ഐ.യു.സിക്ക് പുറമെയുള്ള നാടാർ വിഭാഗങ്ങൾക്ക് കൂടി ഒ.ബി.സി പദവി അനുവദിച്ചു പുറപ്പെടുവിക്കപ്പെട്ട സർക്കാർ ഉത്തരവിന് സ്പഷ്ടീകരണം നൽകുന്നത് സംബന്ധിച്ച നിവേദനം, ഗവറ വിഭാഗത്തെകൂടി പിന്നാക്ക വിഭാഗ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം എന്നിവ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, മെമ്പർമാരായ ഡോ. എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.