പാലക്കാട്: സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന പ്രൊബേഷൻ ആൻഡ് ആഫ്റ്റർ കെയർ പദ്ധതിയുടെ ഭാഗമായി മുൻ കുറ്റവാളികൾ, പ്രൊബേഷണർ, തടവുകാരുടെ ആശ്രിതർ എന്നിവർക്കുള്ള സ്വയംതൊഴിൽ ധനസഹായം, കുറ്റകൃത്യങ്ങൾക്ക് ഇരയായവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായം, കുറ്റകൃത്യങ്ങൾക്ക് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതരുടെയും, ഗുരുതരപരിക്ക് പറ്റിയവരുടെയും പുനരധിവാസ പദ്ധതി, തടവുകാരുടെ മക്കൾക്കുള്ള വിവാഹ ധനസഹായ പദ്ധതി എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ജൂലൈ 15 നകം പാലക്കാട് സിവിൽ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷൻ ഓഫീസിൽ സമർപ്പിക്കണം. പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ 9446689508 ൽ ലഭിക്കും.