പാലക്കാട്: കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് കോവിഡ് ധനസഹായമായി 1000 രൂപ വീതം വിതരണം ചെയ്യുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കഴിഞ്ഞ വർഷം തുക അനുവദിച്ച സജീവ അംഗങ്ങൾക്ക് ഇപ്രാവശ്യവും തുക അനുവദിക്കും. പുതുതായി അപേക്ഷ സമർപ്പിക്കേണ്ട അംഗങ്ങൾ ലേബർ കമ്മീഷണറേറ്റിലെ വെബ്‌സൈറ്റ് അഡ്രസ്സായ boardswelfareassistance.lc.kerala.gov.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് പാലക്കാട് ജില്ലാ ഓഫീസുമായോ 0491 2545121, 9605964617 നമ്പറുകളിലോ ബന്ധപ്പെടാം.