പാലക്കാട്:  സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി ആലത്തൂർ ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് യൂസിങ്ങ് ടാലി കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് യഥാക്രമം എസ്.എസ്.എൽ.സി, പ്രീഡിഗ്രി/+2/ഡിഗ്രി കോമേഴ്‌സ് വിഷയക്കാർക്ക് അപേക്ഷിക്കാം. എസ്‌സി/ എസ്ടി/ ഒഇസി വിദ്യാർത്ഥികൾക്ക് അർഹമായ ഫീസ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങൾക്ക് ഓഫീസർ-ഇൻ-ചാർജ്ജ്, എൽ.ബി.എസ്. സബ് സെന്റർ, ആലത്തൂർ വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 0492 2222660, 9447430171.