പാലക്കാട്:  ജില്ലയില്‍  23585 പേര്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 9 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 6 പുരുഷന്‍മാരും 3 സ്ത്രീകളും ഉള്‍പ്പെടും. 40 മുതല്‍ 44 വയസ്സുവരെയുള്ള 269 പേരും ഇന്ന് കോവിഷീല്‍ഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട് , ഇതില്‍ 121 പുരുഷന്‍മാരും 148 സ്ത്രീകളും ഉള്‍പ്പെടും.

ഇതു കൂടാതെ 35 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 44 പേര്‍ രണ്ടാം ഡോസുമടക്കം 79 പേരും, 306 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 58 പേര്‍ രണ്ടാം ഡോസുമടക്കം 364 പേരും, വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ഒരാള്‍ രണ്ടാം ഡോസും , 45 വയസ്സിനും 60നും ഇടയിലുള്ള 7516 പേര്‍ ഒന്നാം ഡോസും 1696 പേര്‍ രണ്ടാം ഡോസുമടക്കം 9212 പേരും, 60 വയസിനു മുകളിലുള്ള 5838 പേര്‍ ഒന്നാം ഡോസും 7831 പേര്‍ രണ്ടാം ഡോസുമടക്കം 13669 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 110 സെഷനുകളിലായിട്ടാണ് കോവിഷീല്‍ഡ് കുത്തിവെപ്പ് നടന്നത്.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.