പാലക്കാട് : ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ കരാറടിസ്ഥാനത്തിൽ ഒരു ജീപ്പ് /കാർ വാടകയ്ക്ക് നൽകുന്നതിന് വാഹന ഉടമകളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. വാഹനം 7 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാവരുത്. പെർമിറ്റ് ഉൾപ്പെടെ എല്ലാ രേഖകളും ഉണ്ടായിരിക്കണം. പ്രതിമാസം 2000 കി.മീ. വരെ ഓടുന്നതിനു 30,000 രൂപയാണ് പരമാവധി അനുവദിക്കുന്ന തുക. ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് ഒന്ന് വരെ ദർഘാസ് സ്വീകരിക്കും. അപേക്ഷ ഫോറവും വിശദ വിവരങ്ങളും റോബിൻസൺ റോഡിലെ മുൻസിപ്പൽ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ ലഭിക്കും. ഫോൺ: 0491 -2531098, 8590090086.