സി.എഫ്.എൽ.ടി.സികളിൽ 1207 കിടക്കകൾ
കോഴിക്കോട്: ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 70 ശതമാനം കിടക്കകൾ ഒഴിവ്. 3,113 കിടക്കകളിൽ 2,178 എണ്ണം ഒഴിവുണ്ട്. 156 ഐ.സി.യു കിടക്കകളും 48 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 724 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 741 കിടക്കകൾ, 67 ഐ.സി.യു, 27 വെന്റിലേറ്റർ, 385 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
12 സി.എഫ്.എൽ.ടി.സികളിലായി 1,524 കിടക്കകളിൽ 1,207 എണ്ണം ബാക്കിയുണ്ട്. നാല് സി.എസ്.എൽ. ടി.സികളിലായി ആകെയുള്ള 602 കിടക്കകളിൽ 499 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 2,528 കിടക്കകളിൽ 2,050 എണ്ണം ഒഴിവുണ്ട്.