കോഴിക്കോട്: തെരുവോരങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ സമഗ്രമായി പുനരധിവസിപ്പിക്കുന്നതിനായി ജില്ലാഭരണകൂടം ആരംഭിച്ച ഉദയം ക്യാംപസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്രഷ് കട്ട് ഓര്‍ഗാനിക് ധനസഹായം നല്‍കി.ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന് കമ്പനി ചെയര്‍മാന്‍ അഗസ്റ്റിന്‍ ലിബിന്‍, മാനേജിങ് ഡയറക്ടര്‍ ഷിബു ദേവദത്ത്, ജനറല്‍ മാനേജര്‍ യൂജീന്‍ ജോണ്‍സണ്‍ എന്നിവര്‍ തുക കൈമാറി. ഉദയംഹോമിലെ അന്തേവാസിക്കുള്ള കിടക്കകളും തലയിണകളും വാങ്ങുന്നതിനുള്ള പണമാണ് നല്‍കിയത്. ഡെപ്യൂട്ടി കലക്ടര്‍ അനിത കുമാരി സംബന്ധിച്ചു.