പാലക്കാട് റെയിൽവേ സ്റ്റേഷൻ റെയിൽവേ പോലീസ് ബന്തവസ്സിൽ ഏൽപ്പിച്ചതും സംസ്ഥാന ചരക്ക് സേവന നികുതി നിയമപ്രകാരം സർക്കാരിലേയ്ക്ക് കണ്ടുകെട്ടിയിട്ടുള്ളതുമായ 1033.630 ഗ്രാം സ്വർണ്ണാഭരണങ്ങൾ ജൂലൈ എട്ടിന് രാവിലെ 11.30ന് ചരക്ക് സേവന നികുതി വകുപ്പ് ജില്ലാ ഓഫീസിൽ ലേലം ചെയ്യും.
താത്പ്പര്യമുള്ളവർ അന്നേദിവസം രാവിലെ 10.30ന് മുൻപായി നിരതദ്രവ്യം ഒരുലക്ഷം രൂപ കെട്ടിവെക്കണം. ദർഘാസുകൾ ജൂലൈ ഏഴിന് വൈകിട്ട് അഞ്ചിനകം സ്ക്വാഡ് നമ്പർ 7ലെ സ്റ്റേറ്റ് ടാക്സ് ഓഫീസർ സമക്ഷം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9447795588 നമ്പറിൽ ബന്ധപ്പടാം.