എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് 2018 മാർച്ചിൽ നടത്തിയ സർട്ടിഫിക്കറ്റ് ഇൻ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി കോഴ്‌സ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം പഠനകേന്ദ്രത്തിലെ എസ്. ശാലിനി 600 ൽ 554 മാർക്കോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി. തൃശൂർ പഠനകേന്ദ്രത്തിലെ വി.എ. അജിത, ഡോ. എ. രമ എന്നിവർ യഥാക്രമം രണ്ടും മൂന്നും റാങ്കുകൾ നേടി. ജൂലൈയിൽ തുടങ്ങുന്ന രണ്ടാമത്തെ ബാച്ചിലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: 9446330827, www.src.kerala.gov.in/ www.srccc.in
